കറുവാപ്പട്ട നാം പൊതുവേ മസാലയായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നുകൂടിയാണ്. പല രീതിയിലും ഇത് ഉപയോഗിയ്ക്കാം
.പ്രമേഹം ഒരേ സമയം പാരമ്പര്യരോഗവും ജീവിതശൈലീ രോഗവുമാണ്. പാരമ്പര്യമായി ഈ പ്രശ്‌നമുള്ളവര്‍ക്ക് പ്രമേഹം വരാന്‍ സാധ്യതയേറും. പാരമ്പര്യമായി ഇല്ലാത്തവര്‍ക്ക് അനാരോഗ്യകരമായ ജീവിതശൈലികളെങ്കില്‍ ഈ രോഗം വരാന്‍ സാധ്യത ഏറെയാണ്. ഇന്നത്തെ കാലത്ത് അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് വഴി തെളിയ്ക്കുന്നു. കുട്ടികള്‍ക്ക് വരെ ഇന്ന് പ്രമേഹവും ടൈപ്പ് 2 പ്രമേഹവും കണ്ടു വരുന്നു.
പ്രമേഹം നിയന്ത്രിയ്ക്കാന്‍ ചിട്ടയായ ഭക്ഷണ, വ്യായാമ, ജീവിതശൈലികള്‍ പ്രധാനമാണ്. ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. ഇത്തരത്തില്‍ ഒന്നാണ് കറുവാപ്പട്ട. ഇത് പല രീതിയിലും പ്രമേഹത്തിന് നിയന്ത്രണം നല്‍കുന്നു. ഇത് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടാതെ കോശങ്ങള്‍ അത് വലിച്ചെടുത്ത് ഊര്‍ജമായി മാറാന്‍ സഹായിക്കുന്നു. ഇതിലെ ചില ഘടകങ്ങള്‍ ഗ്ലൂക്കോസ് ശരീരത്തില്‍ എത്തുന്നതിന്റെ വേഗം തടയുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ കറുവാപ്പട്ട ഏറെ നല്ലതാണ്. ആരോഗ്യകരമായ ദഹനമെന്നത് ശരീരത്തിലെ കൂടുതലുള്ള ഷുഗര്‍ പുറന്തള്ളാന്‍ ഏറെ പ്രധാനമാണ്. തടി കുറയണോ, ബ്രേക്ഫാസ്റ്റില്‍ ഇവ കഴിയ്ക്കൂ....പല രീതിയിലും കറുവാപ്പട്ട പ്രമേഹ നിയന്ത്രണത്തിന് ഉപയോഗിയ്ക്കാം. ഇതിട്ട വെള്ളം കുടിയ്ക്കാം. 2 ഇഞ്ച് കഷ്ണം കറുവാപ്പട്ട തലേന്ന് രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ ഈ വെള്ളം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. നല്ല ശുദ്ധമായ കറുവാപ്പട്ട വേണം. ഇതിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.പഞ്ചസാരയ്ക്ക പകരം കറുവാപ്പട്ട ചേര്‍ക്കാം. കറുവാപ്പട്ടയ്ക്ക് സ്വാഭാവികമായ മധുരവുമുണ്ട്. ഇതിനാല്‍ കേക്കിലും മറ്റും ഇവ മണത്തിനും രുചിയ്ക്കുമായി ഉപയോഗിയ്ക്കുന്നു. ചായയിലും മറ്റും ഇത് ചേര്‍ത്ത് കുടിയ്ക്കാം. മധുരം വേണ്ട ഭക്ഷണ വസ്തുക്കളില്‍ ഇവ ചേര്‍ക്കാം. ഇതെല്ലാം പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നുവെന്ന് മാത്രമല്ല, ആ ആഹാരവസ്തുക്കളെ കൂടുതല്‍ ഗുണകരമാക്കുകയും ചെയ്യുന്നു.
കറുവാപ്പട്ടയിട്ട ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം കറുവാപ്പട്ട ചേര്‍ത്ത് ഓട്‌സ് തയ്യാറാക്കി കഴിയ്ക്കാം. ഓട്‌സ് പ്രമേഹരോഗികള്‍ക്ക് ചേര്‍ന്ന ഭക്ഷണ വസ്തുവാണ്. ഓട്‌സില്‍ മധുരത്തിന് പകരം കറുവാപ്പട ചേര്‍ക്കുന്നത് വ്യത്യസ്തമായ രുചിയും നല്‍കും. പലപ്പോഴും രുചിയ്ക്ക് വേണ്ടി നാം അനാരോഗ്യകരമായ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കാറുണ്ട്. ഇതില്‍ അല്‍പം കറുവാപ്പട്ട കൂടി ചേര്‍ത്താല്‍ ഒരു പരിധി വരെയെങ്കിലും ദോഷം ഒഴിവാക്കാം.
Cinnamon to control diabetes